09:19pm 23 September 2026
NEWS
വിജയ്‌ മകൻ ജെയ്‌സൺ സഞ്ജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക ആരാണെന്നറിയാമോ?
27/03/2025  02:06 PM IST
വിജയ്‌ മകൻ ജെയ്‌സൺ സഞ്ജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക ആരാണെന്നറിയാമോ?

മിഴ് സിനിമയിലെ മുൻനിര നടനായ വിജയ്‌യുടെ മകൻ ജെയ്‌സൺ സഞ്ജയ് ആദ്യമായി തമിഴിൽ ഒരു ചിത്രം സംവിധാനം ചെയ്യുന്നു എന്നുള്ള വിവരം എല്ലാവർക്കും അറിയാവുന്നതാണല്ലോ?  തമിഴ് സിനിമയിലെ വമ്പൻ ബാനറായ 'ലൈക്ക പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സന്ദീപ് കിഷനാണ് നായക കഥാപാത്രം അവതരിപ്പിക്കുന്നത്. എസ്.എസ്.ദമനാണ് സംഗീതം ഒരുക്കുന്നത്. ഈ  വിവരങ്ങളെല്ലാം മുൻപ് നൽകിയിരുന്നു.  ഇനിയും പേരിടാത്ത ഈ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ മാസം മുതൽ ചെന്നൈയിൽ തുടർന്ന് നടന്നു വരികയാണ്. ഈ സാഹചര്യത്തിലാണ് ചിത്രത്തിൽ നായകിയായി അഭിനയിക്കുന്ന താരം കുറിച്ചുള്ള  വിവരം പുറത്തുവന്നിരിക്കുന്നത്.  അതനുസരിച്ച് തെലുങ്ക് സിനിമയിലെ പ്രശസ്ത നടിയായ  ഫരിയ അബ്ദുള്ളയാണ് ഈ ചിത്രത്തിലെ നായികാ കഥാപാത്രം അവതരിപ്പിക്കുന്നത്. തമിഴിൽ വിജയ് ആൻ്റണി അഭിനയിക്കുന്ന 'വള്ളിമയിൽ' എന്ന ചിത്രത്തിലും ഫരിയ അബ്ദുള്ളയാണ് നായകിയായി അഭിനയിക്കുന്നത്. ഇതാണ് താരത്തിന്റെ ആദ്യത്തെ തമിഴ് ചിത്രം. ഈ ചിത്രം അടുത്തുതന്നെ റിലീസാകാനിരികുമെന്നാണ് റിപ്പോർട്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img